Pages

തനിക്കൊരു തവണ കൂടി പ്രസവിക്കണം: ശ്വേത മേനോന്‍

ഒരു തവണ കൂടി പ്രസവവേദന അനുഭവിക്കാന്‍ താന്‍ തയാറാണെന്ന് നടി ശ്വേത മേനോന്‍ വ്യക്തമാക്കി. പ്രസവ വേളയില്‍ തന്റെ അടുത്തുണ്ടായിരുന്ന ഡോക്ടറോട് താനിക്കാര്യം പറഞ്ഞെന്നും ശ്വേത പറയുന്നു. പ്രസവം കഴിഞ്ഞ ശേഷം ‘ഇത്രയേയുള്ളേ പ്രസവവേദന? വളരെ ഈസിയാണല്ലോ സംഭവം! ഒരുതവണകൂടി പ്രസവവേദന ആസ്വദിക്കാന്‍ താന്‍ തയാറാണ്’ എന്ന ശ്വേതയുടെ സംസാരം കേട്ട് ഡോക്ടര്‍ ഞെട്ടിയതായി ശ്വേത തന്നെ പറയുന്നു. പ്രസവം കഴിഞ്ഞ അതേ നിമിഷം തന്നോട് ഇങ്ങനെ സംസാരിച്ച ഏകവനിത നിങ്ങളാണ് എന്നാണ് ഡോക്ടര്‍ അതിനു മറുപടിയായി ശ്വേതയോട് പറഞ്ഞത്.
പ്രസവത്തിനു മുന്‍പ്‌ സിസേറിയന്‍ ആകല്ലേ എന്നായിരുന്നു പ്രാര്‍ത്ഥന. സിസേറിയന്‍ വേണ്ടിവന്നിരുന്നെങ്കില്‍ തങ്ങളുടെ പദ്ധതിയാകെ പരാജയപ്പെടുമായിരുന്നു. ആകയാല്‍ സുഖപ്രസവത്തിനായി തങ്ങള്‍ മനമുരുകി പ്രാര്‍ത്ഥിക്കുകയുണ്ടായി എന്നും ശ്വേത പറഞ്ഞു. ആറു മാസം പ്രായമായ സബൈനയെ കളിപ്പിച്ചു കൊണ്ട് ശ്വേത പറഞ്ഞു.
ലൈവ് ചിത്രീകരണം ആദ്യം ഡോക്ടര്‍ തടഞ്ഞു
പ്രസവത്തിന്റെ ലൈവ് ചിത്രീകരണത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഡോക്ടര്‍ ശക്തമായി ക്ഷോഭിച്ചു. മറ്റൊരു സിനിമയില്‍ പ്രസവരംഗം ചിത്രീകരിച്ച വീഡിയോ കാസെറ്റുമായി സംവിധായകന്‍ ഡോക്ടറെ സമീപിച്ച് പ്രദര്‍ശിപ്പിച്ചു കാണിക്കുകയുണ്ടായി. എന്നാല്‍ ഡോക്ടര്‍ പറ്റില്ല എന്ന തീരുമാനം മാറ്റിയില്ല. ഒടുവില്‍ ഡിസ്‌കവറി ചാനലില്‍നിന്നും വളരെ വ്യക്തമായി ചിത്രീകരിച്ച ഒരു പ്രസവരംഗം ഡോക്ടറെ കാണിക്കുകയും അദ്ദേഹം പകുതി മനസോടെ സമ്മതിക്കുകയും ചെയ്യുകയാണ് ഉണ്ടായതു എന്ന് ശ്വേത പറയുന്നു.
പ്രസവ രംഗം ലൈവ് ആയി ചിത്രീകരിച്ചതിലെ ധാര്‍മികതയെ കുറിച്ച് ശ്വേതയ്ക്ക് പറയാനുണ്ട്. ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ ഒമ്പതു മാസവും ഡോക്ടറെ സമീപിക്കേണ്ടതായി വരും. പ്രസവമുറിയില്‍ ഡോക്ടര്‍, നഴ്‌സുമാര്‍, ഹെല്‍പ്പിനായി മറ്റുചിലരും ഉണ്ടായിരിക്കും. അവിടെ നമ്മുടെ സ്വകാര്യതയ്ക്ക് എന്തു പ്രസക്തിയാണുള്ളത്? എല്ലാം കുത്തഴിഞ്ഞ അവസ്ഥയിലല്ലെ കാണപ്പെടുക? അത് കൊണ്ട് സ്വകാര്യ ഭാഗങ്ങള്‍ കാണിക്കാതെയുള്ള ഈ ചിത്രീകരണം ധാര്‍മികതയില്‍ അധിഷ്ഠിതമാണെന്ന് ശ്വേത പറയുന്നു.