ഒരു സര്‍ക്കസ് പെര്‍ഫോര്‍മന്‍സിനിടെ ബംഗാള്‍ കടുവ തന്റെ പരിശീലകനെ സര്‍ക്കസ് കൂടാരത്തിലെ ആയിരങ്ങളുടെ മുന്‍പില്‍ വെച്ച് കടിച്ചു കീറി. മെക്സികോയിലെ ഒരു സര്‍ക്കസ് കൂടാരത്തില്‍ വെച്ച് നടന്ന സംഭവത്തില്‍ യു എസ്സ് പൌരനായ ബംഗാള്‍ കടുവയുടെ പരിശീലകന്‍ അലക്സാണ്ടര്‍ ക്രിസ്പിന്‍ ആണ് കൊല്ലപ്പെട്ടത്. രണ്ടു കടുവകളെ വളയത്തിലൂടെ ചാടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു കടുവ ഇദ്ദേഹത്തിന്റെ മേലേക്ക് ചാടി വീഴുകയായിരുന്നു. കഴുത്തിന് മാരകമായ കടിയേറ്റ ഇദ്ദേഹം ഹോസ്പിറ്റലില്‍ വെച്ചാണ് മരിച്ചത്. സംഭവത്തിന്റെ യൂ’ട്യൂബ് ദ്രിശ്യങ്ങള്‍ ലഭ്യമാണ്.
മെക്സിക്കോയിലെ സോണോര സംസ്ഥാനത്ത് ആയിരുന്നു സര്‍ക്കസ് കണ്ടു കൊണ്ടിരുന്ന ആളുകളെ ഞെട്ടിച്ച സംഭവം നടന്നത്. ജനങ്ങള്‍ എല്ലാവരും ആഹ്ലാദഭരിതരായി സര്‍ക്കസ് കണ്ടു കൊണ്ടിരിക്കെ യാതൊരു പ്രകോപനവും കൂടാതെ ആയിരുന്നു കടുവയുടെ ആക്രമണം. കടുവയുടെ പിടുത്തത്തില്‍ നിന്നും ക്രിസ്പിനെ മോചിപ്പിക്കാന്‍ രണ്ടു സര്‍ക്കസ് പ്രവര്‍ത്തകര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും സാധിച്ചില്ല. കയ്യില്‍ കിട്ടുന്ന സാധനങ്ങള്‍ കൊണ്ട് അവര്‍ കടുവയെ അടിക്കുന്നത് കാണാമായിരുന്നു.
കാട്ടിനുള്ളില്‍ സാധാരണ ഒറ്റക്കാണ് ബംഗാള്‍ കടുവകള്‍ താമസിക്കാറ്. തങ്ങളുടെ ശത്രുക്കളില്‍ നിന്നും അകലം പാലിച്ചാകും ഇവരുടെ വാസം.