Pages

മഞ്ജു വാര്യര്‍ തിരിച്ചുവരുമെന്ന് ഉറപ്പായി; തിരിച്ചു വരവ് ഗീതു മോഹന്‍ദാസിന്റെ ചിത്രത്തിലൂടെ

ഏറെക്കാലാമായി മാധ്യമങ്ങള്‍ ആഘോഷമാക്കുന്ന ആ വാര്‍ത്ത‍ സത്യമാകാന്‍ പോകുന്നു. മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യര്‍ തിരിച്ചുവരുമെന്ന് ഏകദേശം ഉറപ്പായി. ഇത് സംബന്ധിച്ച് മഞ്ജു തന്നെ അവസാന തീരുമാനമെടുത്തതായാണ് സൂചന. ഇക്കാര്യത്തില്‍ മഞ്ജു തന്നെ തീരുമാനം എടുക്കും എന്നും അതിനു മഞ്ജുവിന് സ്വാതന്ത്ര്യം ഉണ്ടെന്നും ആയിരുന്നു ദിലീപ്‌ ഇതുവരെ പറഞ്ഞിരുന്നത്.
കുടുംബ ജീവിതം തുലാസില്‍ ആക്കിയിട്ടാണെങ്കിലും സിനിമയില്‍ തിരിച്ചെത്താനാണ് മഞ്ജുവിന്റെ തീരുമാനം. സുഹൃത്തും നടിയുമായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു അഭിനയിക്കുക. ചിത്രത്തിന്റെ അണിയറ ജോലികള്‍ പൂര്‍ത്തിയായിവരികയാണ് എന്നാണ് വാര്‍ത്തകള്‍
ഈ സിനിമയില്‍ മഞ്ജുവിന്റെ കഥാപാത്രത്തെ കുറിച്ച് കഥാപാത്രത്തെക്കുറിച്ച് മഞ്ജുവും ഗീതുവും പലവട്ടം ആശയവിനിമയം നടത്തിയതായാണ് സൂചന. കഥാപാത്രത്തെ മഞ്ജുവിന് ഇഷ്ടപ്പെട്ടു. അതിനാല്‍ അഭിനയിക്കാമെന്നു സമ്മതം മൂളുകയായിരുന്നുവത്രേ.

എന്നാല്‍, ഈ തിരകെ വരവ് ദിലീപ്‌ മഞ്ജു ബന്ധത്തെ എങ്ങിനെ ബാധിക്കും എന്നാ കാര്യത്തിലാണ് സംശയം. മഞ്ജുവും ദിലീപും പിരിയുകയാണെന്ന് അടുത്തിടെ ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്തത് വന്‍ വാര്‍ത്തയായിരുന്നു. ദിലീപും മഞ്ജുവിന്റെ പിതാവും ഈ വാര്‍ത്ത‍ തള്ളിയിട്ടുന്ടെന്കിലും അവരുടെ ബന്ധത്തെ കുറിച്ച് മാധ്യമങ്ങളില്‍ ഇപ്പോഴും വരുന്ന വാര്‍ത്തകള്‍ അത്ര ആശാവഹമല്ല.