Pages

അഭിമുഖത്തില്‍ കാവ്യ വന്നു, മഞ്ജു വാര്യര്‍ ചൂടായി

സ്‌ക്രീനില്‍ ദിലീപിന്റെ കൂടെ കാവ്യയെ കാണുമ്പോള്‍ അസൂയ തോന്നാറുണ്ടോ എന്ന ചോദ്യത്തിന് മഞ്ജു വാര്യരുടെ രൂക്ഷ പ്രതികരണം. ആരെ കുറിച്ചുള്ള അഭിമുഖമാണ് നടക്കുന്നതെന്നും താനുമായി ബന്ധപ്പെട്ടതിനെ പറ്റി മാത്രം ചോദിക്കൂ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. സിനിമാ മാസികയായ ‘സ്റ്റാര്‍ ആന്റ് സ്‌റ്റൈല്‍’നു നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ജു വാര്യരുടെ രോഷപ്രകടനം .
ദിലീപുമായുള്ള വിവാഹം തിടുക്കപ്പെട്ട് നടത്തേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയതായും കുറച്ച് കൂടി പക്വത വിവാഹക്കാര്യത്തില്‍ കാണിക്കേണ്ടിയിരുന്നുവെന്നും മഞ്ജു പറഞ്ഞു. എടുത്തു ചാടി വിവാഹം കഴിച്ചതു കൊണ്ട് ഇതു വരെ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കി.
ദിലീപിന്റെയും മഞ്ജു വാര്യരുടെയും കുടുംബ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉള്ളതായും ഇവരുടെ വിവാഹ മോചനം ഉടനെയുണ്ടാകുമെന്നുമുള്ള തരത്തില്‍ നിരവധി ഗോസിപ്പുകളാണ് വിവിധ സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെ പ്രവഹിച്ചു കൊണ്ടിരിക്കുന്നത്. കാവ്യ മാധവനെ പറ്റിയുള്ള ചോദ്യത്തിനുള്ള മഞ്ജുവിന്റെ മറുപടി ഇത്തരക്കാരുടെ ആകാംക്ഷ കൂട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.