Pages

കുളിമുറികള്‍ നടിമാര്‍ക്ക് പേടിസ്വപ്നം; ഹോട്ടലില്‍ നിന്നും കുളിക്കാന്‍ പേടിയെന്ന്‍ രമ്യ നമ്പീശന്‍

കുളിമുറികള്‍ താനുള്‍പ്പെടെയുള്ള നടിമാര്‍ക്ക് ഒരു പേടിസ്വപ്നം ആണെന്ന് മലയാളം നടി രമ്യ നമ്പീശന്‍ പറയുന്നു. സ്വന്തം കുളിമുറിയെ പോലും വിശ്വസിക്കാന്‍ കഴിയാത്ത കാലമാണിതെന്ന് രമ്യ പറഞ്ഞു. പല നടിമാരും ഇത്തരം ചതിയില്‍ പെടാന്‍ സാധ്യതയുണ്ട്. മിക്കവാറും ടോയിലറ്റുകളില്‍ ബട്ടണിന്റെ വലുപ്പം മാത്രമുള്ള ക്യാമറകള്‍ വെച്ചാല്‍ ആര് കാണാന്‍ ? നിസ്സഹായത്തോടെ രമ്യ ചോദിക്കുന്നു. ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് രമ്യ നടിമാരുടെ പിറകെ ഓടുന്ന നീലക്കണ്ണുകളെ കുറിച്ച് പറഞ്ഞത്.
രമ്യ പറയുന്നത് കേള്‍ക്കുക
ബട്ടണിന്റെ വലിപ്പമുള്ള ക്യാമറ ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്. നടിമാരുടെ ടോയ്‌ലെറ്റുകള്‍ സ്വാഭാവികമായും ആഢംബരവും കമനീയമായ സംവിധാനങ്ങളുമുള്ളതായിരിക്കും. ഇതിനുള്ളിലെ ഓരോ വസ്തുക്കളിലും ഇത്തരം ബട്ടണ്‍ ക്യാമറകള്‍ ഘടിപ്പിച്ചാല്‍ ആരറിയാനാണ്.
രമ്യ പിന്നീട് പറയുന്നത് ടോയിലറ്റിന് ഉള്ളില്‍ പൂച്ചട്ടി കണ്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നാണ്.
ടോയ്‌ലെറ്റിനുള്ളില്‍ എന്തായാലും പൂച്ചട്ടികള്‍ സ്ഥാപിക്കേണ്ട ആവശ്യമില്ല. കേരളത്തിലെ ഒരു പ്രമുഖ നടി ഒരു ആഡംബര ഹോട്ടലില്‍ രണ്ടു ദിവസത്തെ താമസത്തിനാണ് വന്നിരുന്നത്. ഷൂട്ടിംഗ് സംബന്ധമായി വന്നതായിരുന്നു അവര്‍ . അതിനിടക്ക് അവര്‍ കുറ തവണ ടോയിലറ്റില്‍ പോയിട്ടുണ്ടാകും. പിറ്റേന്നാള്‍ മുറി കാലിയാക്കി നടി പോകുന്നതിനു മുമ്പായി ഒന്നുകൂടി മൂത്രശങ്ക തീര്‍ത്ത് പോകാമെന്നു കരുതി അകത്ത് പ്രവേശിച്ചപ്പോള്‍, പൂച്ചട്ടിക്കുള്ളില്‍നിന്നും ഒരുതരം സിഗ്നല്‍ പുറപ്പെടുന്നത് ശ്രദ്ധയില്‍പെട്ടു. നോക്കുമ്പോള്‍ ഇലകളുടെ നിറമുള്ള ഒരു കുഞ്ഞു ക്യാമറ ഇരുന്ന് പ്രവര്‍ത്തിക്കുന്നതാണ് കണ്ടത്. രഹസ്യമായി ആ ക്യാമറ കൈവശപ്പെടുത്തി നടി സ്ഥലംവിട്ടു. ഈ ക്യാമറ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ ഈ പ്രമുഖ നടിക്ക് പിന്നീട് ജീവിച്ചിരുന്നിട്ട് കാര്യമില്ലായിരുന്നു.
മധുവിധു ആഘോഷിക്കാനെത്തുന്ന ദമ്പതിമാരും ഇത്തരം ക്യാമറകള്‍ക്ക് ഇരകളായിത്തീരുന്നു എന്നും രമ്യ പറയുന്നു. ഈ റൂമില്‍ കഴിയുന്ന ദവദമ്പതികള്‍ക്ക് ഇങ്ങനെ തങ്ങള്‍ക്കു മുമ്പില്‍ ഒരു ദുരന്തം പതിയിരിപ്പുണ്ടെന്നുള്ള വസ്തുത എങ്ങനെ മനസിലാക്കാനാണ് എന്നാണ് രമ്യ ചോദിക്കുന്നത്.
തന്നോട് ഒരു പ്രശസ്ത സംവിധായകന്‍ പറഞ്ഞത് ഹോട്ടലില്‍ മുറിയെടുത്താല്‍ ആദ്യമായി അതിനകം ഒരു സമൂല പരിശോധനയ്ക്ക് ശേഷമേ വസ്ത്രംപോലും മാറാവൂ എന്നാണ്. മാത്രമല്ല, ടോയ്‌ലെറ്റിലെ പരിശോധന അതിസൂക്ഷ്മമായിരിക്കണം. അനാവശ്യമായ വസ്തുക്കള്‍ റൂമിലും ടോയ്‌ലെറ്റിലും സ്ഥാനംപിടിച്ചിരുന്നാല്‍ ശ്രദ്ധിക്കുക. നമ്മുടെ റൂമില്‍ എത്തുന്ന വെള്ളം നിറച്ച ജഗ്ഗ് പോലും നമ്മെ ചതിക്കും എന്നും അദ്ദേഹം തന്നോട് പറഞ്ഞതായി രമ്യ ഓര്‍മ്മിക്കുന്നു.
ഇരുട്ടത്ത്‌ പോലും കുളിക്കാന്‍ വയ്യ !
താന്‍ ഹോട്ടലില്‍ ലൈറ്റ് ഓഫ്‌ ചെയ്താണ് കുളിക്കാറുള്ളത് എന്നാണ് രമ്യ പറയുന്നത്. ക്യാമറ എവിടെയാണ് വെക്കുന്നത് എന്ന് പറയാന്‍ കഴിയില്ലല്ലോ. എന്നാലിപ്പോള്‍ ഇരുട്ടിലും കുളിക്കാന്‍ ഭയം വന്നു തുടങ്ങി എന്ന് ഈ താരം പറയുന്നു. കാരണം ഇരുട്ടിലും വീഡിയോ എടുക്കാന്‍ സാധിക്കുന്ന ക്യാമറകള്‍ ആണ് രമ്യയെ ഭീതിപ്പെടുത്തുന്നത്.