Pages

ബണ്ടി ചോര്‍ വീണ്ടും കേരളത്തിലേക്ക് വരുന്നു

ഹൈടെക്‌ മോഷ്ടാവ് നാളെ വീണ്ടും കേരളത്തില്‍ എത്തുമെന്ന് സൂചന. ഇത്തവണ വന്നാല്‍ കുറച്ചു കാലം കേരളത്തില്‍ ചെലവഴിച്ചതിനു ശേഷം മാത്രമേ മടങ്ങൂ എന്നാണ് വാര്‍ത്ത. മുന്‍പ്‌ മോഷണം നടത്തിയ തിരുവനന്തപുരം മുട്ടടയിലെ വീട്ടില്‍ വീണ്ടും അതെ രീതിയില്‍ തന്നെ മോഷണം നടത്താനും പുള്ളിക്ക് പ്ലാനുണ്ടത്രേ.
ഇതുവരെ വായിച്ചു വട്ടായോ? എങ്കില്‍ ബാക്കി കൂടി വായിച്ചോളൂ. ഹൈടെക് മോഷ്ടാവ് ബണ്ടി ചോറിന്റെ കഥ പറയുന്ന ബണ്ടി ചോര്‍ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുന്ന കാര്യമാണ് ഇതുവരെ പറഞ്ഞത്.. ബണ്ടി ചോറിനോട് ഏറെ രൂപ സാദൃശ്യമുള്ള ദില്ലി സ്വദേശി നിക്‌സണാണ് ചിത്രത്തില്‍ ബണ്ടി ചോറിനെ അവതരിപ്പിച്ചിരിക്കുന്നത്.
മാത്യൂസ് എബ്രഹാം സംവിധാനം ചെയ്ത സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് ബണ്ടി മോഷണം നടത്തിയ തിരുവനന്തപുരം മുട്ടടയിലെ വീട്ടില്‍ തന്നെയായിരുന്നു.