ബോളിവുഡിന്റെ കിംഗ് ഖാന് ലോകത്ത് ആരെയെങ്കിലും പേടിയുണ്ടങ്കില്‍ അത് സ്വന്തം മകള്‍ സുഹാനയെ ആണ്. പറയുന്നത് മറ്റാരുമല്ല, കിംഗ് ഖാന്‍ തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. ആ 12 വയസ്സുകാരി കൊച്ചു മാലാഖയുടെ ദേഷ്യം കണ്ടിട്ട് ഞാന്‍ പേടിച്ചിരിക്കാറാണെന്ന് ഖാന്‍ പറയുന്നു.
കുട്ടികളില്‍ നിന്നും ചീത്ത കേള്‍ക്കുന്നതില്‍ ഞാന്‍ എന്തെങ്കിലും ചീത്തയായി കാണാറില്ല. എന്റെ കുട്ടികളും എന്നെ വീട്ടില്‍ വെച്ച് ചീത്ത പറയാറുണ്ട്.. ഇന്ത്യയിലെ എന്തെങ്കിലും റൂളുകള്‍ ബ്രേക്ക് ചെയ്തതിനു വലിയവര്‍ ശകാരിക്കുമ്പോള്‍ എനിക്ക് ദുഃഖം തോന്നാറുണ്ട്. പക്ഷെ എന്റെ വീട്ടില്‍ രാത്രി ഏറെ വൈകി ഞാന്‍ എന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെടുക ആണെങ്കില്‍ അല്ലെങ്കില്‍ കുഞ്ഞുങ്ങളെ ഇറിറ്റേറ്റ് ചെയ്യുന്ന എന്തെങ്കിലും ജോലിയില്‍ ആണ് ഞാന്‍ എങ്കില്‍ എന്റെ മകള്‍ സുഹാന എന്നെ ശകാരിക്കും. ഉയര്‍ന്ന ശബ്ദത്തില്‍ തന്നെയാവും അവളുടെ ശകാരം.
ഷാരൂഖ്ഖാന്‍ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വാചാലാനാകുന്നു. ഒരു ടി വി ചാനല്‍ ഷോയില്‍ ആണ് ഷാരൂഖ് ഉള്ളു തുറന്നത്. സുഹാന അങ്ങിനെ ശകാരിക്കുമ്പോള്‍ എനിക്ക് ഭയം തോന്നാറുണ്ട്. അവള്‍ വളരെ ചെറുപ്പം ആയത് കൊണ്ട് അവളുടെ ശബ്ദവും ചെറുപ്പം ആണല്ലോ. കിംഗ് ഖാന്‍ പറയുന്നു.
ഗൌരി ഖാനെ വിവാഹം ചെയ്ത ഷാരൂഖിന് ആര്യന്‍ എന്ന് പേരില്‍ 15 വയസ്സുകാരന്‍ മകന്‍ കൂടിയുണ്ട്.