സോഷ്യല്‍ മീഡിയയുടെ ആവിര്‍ഭാവത്തോടെ മനുഷ്യരുടെ സ്‌നേഹ ബന്ധങ്ങള്‍ക്ക് പുതിയ നിര്‍വചനങ്ങള്‍ ഉണ്ടാവുകയാണ്. സ്‌നേഹ ബന്ധങ്ങള്‍ ഉടയുക എന്നത് ഇന്ന് വളരെ പെട്ടെന്നാണ് സംഭവിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ നിറവില്‍ കമിതാക്കള്‍ തങ്ങളുടെ ഫോട്ടോകളും മറ്റും പബ്ലിക്കായി സൂക്ഷിക്കുന്നതിനാല്‍, വേര്‍പിരിയുന്ന കാമുകീ കാമുകന്മാര്‍ക്ക് വേര്‍ പിരിഞ്ഞ് കഴിഞ്ഞതിനു ശേഷം ഓര്‍മ്മകള്‍ തങ്ങളെ വളരെ കൂടുതല്‍ നാളുകള്‍ വേട്ടയാടപ്പെടുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടാക്കുന്നുണ്ട്. കടുത്ത മാനസിക സമ്മര്‍ദ്ദം ഇവരില്‍ ഇക്കാലയളവില്‍ ഉണ്ടാക്കുവാന്‍ ഇത് കാരണമാവുന്നു.
പലരും സ്വന്തം അക്കൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്ന അവസ്ഥയില്‍ ചിലപ്പോള്‍ കാര്യങ്ങള്‍ എത്തുന്നു. ആത്മഹത്യാ പ്രവണതകള്‍ ഇങ്ങിനെയുള്ളവരില്‍ കണ്ടുവരുന്നു.