Pages

കാമുകന്‍ കാമുകിയെ എടുത്തു പുറത്തെറിഞ്ഞത് ഗൂഗിള്‍ സ്ട്രീറ്റ്‌ വ്യൂ ക്യാമറയില്‍ പതിഞ്ഞു

കാമുകി കാമുകന്മാര്‍ പരസ്പരം അടിച്ചു പിരിയുക എന്നത് കണ്ടു നില്‍ക്കുന്നവര്‍ക്ക് വരെ വിഷമമുള്ള കാര്യമാണ്. എന്നാല്‍ ആ ദൃശ്യം ഗൂഗിള്‍ സ്ട്രീറ്റ്‌ വ്യൂ ക്യാമറയില്‍ പതിഞ്ഞാലോ? കാലിഫോര്‍ണിയയില്‍ ഒരു തെരുവില്‍ വെച്ചാണ് സ്ട്രീറ്റ്‌ വ്യൂ ക്യാമറ ഈ ദൃശ്യം പകര്‍ത്തിയത്. യുവതി തന്റെ കാറില്‍ തന്റെ സാധനങ്ങള്‍ കയറ്റാന്‍ നില്‍ക്കുന്ന ചിത്രം ആണത്.
ഒരു റെഡിറ്റ് യൂസര്‍ ആണ് ഈ ചിത്രം പോസ്റ്റ്‌ ചെയ്തത്. തന്റെ സുഹൃത്ത്‌ അവളുടെ ഗേള്‍ഫ്രെണ്ടിനെ അടിച്ചു പുറത്താക്കിയ രംഗം എന്ന അടിക്കുറിപ്പോടെ ആയിരുന്നു ഫോട്ടോ അപ്‌ലോഡ്‌ ചെയ്യപ്പെട്ടത്. അതെ സമയം യുവതിയുടെ ഐഡന്റിറ്റി റെഡിറ്റ് യൂസര്‍ പുറത്തു പറഞ്ഞില്ല. എന്നാല്‍ താഴെ കമന്റില്‍ കുറെയധികം ആളുകള്‍ ഈ സംഗതി സ്ഥിരീകരിച്ചിട്ടുണ്ട്. അവര്‍ അറിയുന്ന ആളുകള്‍ ആണത്രേ ഈ രണ്ടു പേരും.
ഗൂഗിള്‍ സ്ട്രീറ്റ്‌ വ്യൂ ക്യാമറയുമായി ബന്ധപ്പെടുത്തി ഇനിയും കുറെയധികം രസകരമായ വാര്‍ത്തകള്‍ താഴെ റിലേറ്റഡ് പോസ്റ്റില്‍ വായിക്കാം