Pages

പ്രേമത്തിന് മുമ്പ് അറിയേണ്ട ചില കാര്യങ്ങള്‍

പ്രേമം മനസ്സില്‍ ആഗ്രഹിച്ചു നടക്കുന്ന അവസ്ഥയില്‍ അറിയാതെ ചെന്ന് കുഴിയില്‍ ചാടിയ ചിലരെ ഒക്കെ ഞാന്‍ കണ്ടിട്ടുണ്ട്. കൂടുതല്‍ ആലോചിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ എഴുതുകയാണ്. നമ്മുടെ മനസ്സ് പലപ്പോഴും നമ്മളോട് നല്ല ബുദ്ധി പറഞ്ഞു തരാന്‍ ശ്രമിക്കാറുണ്ട്. അതിനെ ചെവിക്കൊണ്ടാല്‍ പല അബദ്ധങ്ങളും ഒഴിവാക്കാം. പല സഹോദരിമാരും എടുത്തു ചാടി ഒരോ വിനകള്‍ എടുത്തു തലയില്‍ വച്ചിരിക്കുന്നത് നമ്മള്‍ ദിനവും കേള്‍ക്കുന്നുമുണ്ട്.
നമ്മുടെ ഉള്‍ വിളികളെ അല്പം ശ്രദ്ധിച്ചാല്‍ വലിയ വിപത്തുകള്‍ ഒഴിവാകും.
ശരീരം തരുന്ന സിഗ്‌നലുകള്‍
നമ്മുടെ ശരീരം പലപ്പോഴും നമ്മളോട് പലകാര്യങ്ങളും പറയുവാന്‍ ശ്രമിക്കും. നമ്മള്‍ അതിനെ കണ്ടെന്നു വരില്ല. നിങ്ങള്‍ പ്രേമിക്കാന്‍ പോകുന്ന ആളിനെ കാണുമ്പോള്‍ തന്നെ ഒരു തരം ടെന്‍ഷന്‍ നിങ്ങളില്‍ വരാറുണ്ടോ? വയറിനുള്ളില്‍ ഒരു എരിച്ചില്‍? അല്ലെങ്കില്‍ ശരീരത്തിന് ഒരു മരവിപ്പ്? അങ്ങിനെ വല്ലതും തോന്നുന്നെങ്കില്‍ ചിലപ്പോള്‍ ആ ബന്ധം നിങ്ങള്ക്ക് ചേരുന്നതാവാന്‍ ഇടയില്ല. അതില്‍ നിന്നും ഒഴിഞ്ഞു മാരുന്നതാവും നല്ലത്.
ഡിജാവു
നിങ്ങള്ക്ക് ഒരനുഭവം പണ്ട് ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്ന ഒരവസ്ഥയാണ് ഇത്. ഉദാഹരണമായി ഒരു കാര്യം പറയുമ്പോള്‍ നിങ്ങള്‍ അത് എവിടെയോ മുന്പ് കേട്ടിട്ടുണ്ടായിരുന്നു എന്ന് തോന്നുക, അല്ലെങ്കില്‍ ഒരു സ്ഥലത്ത് പോകുമ്പോള്‍ അവിടെ നിങ്ങള്‍ മുന്പ് പോയിട്ടുണ്ട് എന്ന് തോന്നുക തുടങ്ങിയവ ഡിജാവുവിന്റെ ഉദാഹരണങ്ങളാണ്.
നിങ്ങള്‍ സ്‌നേഹ ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പോവുന്ന ആളിന് ഇങ്ങിനെ ഒരു വികാരം നിങ്ങളില്‍ ഉണ്ടാക്കുവാന്‍ കഴിയുന്നുവെങ്കില്‍ അതൊരു നല്ല ലക്ഷണം ആയി കാണാവുന്നതാണ്.
ഒരുമ ഉണ്ടാവുക പ്രധാനം
മനസ്സിന്റെ ഒരുമ ചിലപ്പോള്‍ ആദ്യം തന്നെ അറിയുവാന്‍ കഴിയും.ഒരുമയുള്ള മനസ്സുകള്‍ക്ക് വളരെ നാള്‍ സ്‌നേഹം നില നിറുത്തുവാനും കഴിയും. ഒരാള്‍ ഒരു പാട്ടിനെ കുറിച്ച് ആലോചിക്കുന്‌പോള്‍ മറ്റേ ആള്‍ അത് പാടുക തുടങ്ങിയ കാര്യങ്ങള്‍ ഒരു ഉദാഹരണമായി എടുക്കാവുന്നതാണ്.