കാലത്തിനനുസരിച്ച് കോലം മാറണം എന്ന കാര്യം ടെക് ലോകത്തെ വമ്പന്മാര്‍ എന്നും പിന്തുടരുന്നതാണ്. അതാണ് അവരെ വമ്പന്മാരായി ഈ ലോകത്ത് നിലനിര്‍ത്തുന്നത്തിന്റെ പ്രധാന കാരണവും. അത്തരമൊരു മാറ്റമാണ് ലോകത്തിലെ നമ്പര്‍ വണ്‍ മെയില്‍ സര്‍വീസായ ജിമെയില്‍ പ്രയോഗത്തില്‍ കൊണ്ട് വരുവാന്‍ ഒരുങ്ങുന്നത്. ജിമെയിലില്‍ വരുവാന്‍ പോകുന്ന പുത്തന്‍ മാറ്റങ്ങളുടെ ചില ചിത്രങ്ങള്‍ ഇതിനകം തന്നെ ലീക്കായിട്ടുണ്ട്. ആന്‍ഡ്രോയിഡ് പോലീസെന്ന വെബ്സൈറ്റ് ആണ് ഈ ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.
ജിമെയിലിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷനില്‍ വരുന്ന മാറ്റമാണ് ഇപ്പോള്‍ പുറത്തായതെങ്കിലും ഇതേ മാറ്റങ്ങള്‍ ഡെസ്ക്ടോപ്പ് വേര്‍ഷനിലും ഐഓഎസ് വേര്‍ഷനിലും വരുമെന്നാണ് വിശ്വാസം. വമ്പന്‍ പൊളിച്ചെഴുത്താണ് ജിമെയില്‍ കൊണ്ട് വരുവാന്‍ ഉദ്ദേശിക്കുന്നത്.