സ്കൈ ഡൈവിംഗ് നടത്താന്‍ ഇനി നമുക്ക് പാരച്യൂട്ടിന്റെ ആവശ്യമില്ല. പകരം ഗൂഗിള്‍ ഇതിനു അവസരം ഒരുക്കുന്നു എന്ന് വാര്‍ത്ത. ഗൂഗിള്‍ ഗ്ലാസ് ധരിച്ചാണ് സ്കൈ ഡൈവിംഗ് നടത്താന്‍ അവസരം ലഭിക്കുക. വല്ല ഹെലിക്കോപ്റ്ററില്‍ നിന്നോ അതുമല്ലെങ്കില്‍ വല്ല ബില്‍ഡിംഗിന് മുകളില്‍ നിന്നോ അല്ല നമ്മള്‍ ചാടുക, പകരം ഗൂഗിള്‍ മാപ്സിലെക്ക് എടുത്തു ചാടുവാന്‍ ആണ് അവസരമുണ്ടാവുക.
മാപ് ഡൈവിംഗ് എന്ന് പേരിട്ടിരിക്കുന്ന ഈ സ്കൈ ഡൈവിംഗ് സിമുലേറ്റര്‍ 7 വലിയ മോണിറ്ററുകള്‍ ഉപയോഗിച്ചാണ് സാധ്യമാവുക. ഗൂഗിള്‍ ഗ്ലാസും ധരിച്ചു അതിനു മുന്നില്‍ നിന്ന ശേഷം നമ്മള്‍ താഴേക്ക് വീഴുന്ന പോലെ കൈകള്‍ മെല്ലെ ചാലിപ്പിച്ചാല്‍ മതി. ഗൂഗിള്‍ ഇന്‍പുട്ട് ഔട്ട്പുട്ട് കോണ്‍ഫറന്‍സില്‍ വെച്ചാണ് ഈ കിടിലന്‍ സംഭവം ഗൂഗിള്‍ ഇറക്കിയത്.