Pages

സുന്ദരി ആണെങ്കില്‍ ഈ റെസ്റ്റോറന്റില്‍ നിന്നും ഫ്രീയായി ഭക്ഷണം കഴിക്കാം

നിങ്ങള്‍ സുന്ദരി ആണോ? എങ്കില്‍ കുശാലായി. നിങ്ങള്‍ക്ക്‌ ഈ റെസ്റ്റോറന്റില്‍ നിന്നും എന്തും ഫ്രീയായി കഴിക്കാം. ആരും ഒന്നും ചോദിയ്ക്കാന്‍ പോകുന്നില്ല. സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കലാണോ ഇവരുടെ ഉദ്ദേശം എന്നൊക്കെ മനസ്സില്‍ കരുതി നിങ്ങള്‍ തല പുണ്ണാക്കേണ്ട. കാരണം അവിടെ കയറി വരുന്ന ഏതൊരു സ്ത്രീയോടും അവിടത്തെ യുവാക്കള്‍ ആയ സപ്ലയര്‍മാര്‍ ഒരു ചോദ്യം ചോദിക്കും, നിങ്ങള്‍ സുന്ദരി ആണോ എന്ന്.
ആണെന്ന് ഉത്തരം പറഞ്ഞാല്‍ അവിടുന്ന് കഴിച്ചതിനു ഒന്നിനും നിങ്ങള്‍ ബില്‍ പേ ചെയ്യണ്ട എന്ന് അവര്‍ പറയും. ലോക വനിതാ ദിനം ആഘോഷിക്കാന്‍ മാര്‍ച്ച്‌ 8 നാണ് ഈ റെസ്റ്റോറന്റ് ഈ തരികിട ഏര്‍പ്പാട് തുടങ്ങിയത്. ബ്രസീലിലെ സ്പോലെട്ടോ എന്ന റെസ്റ്റോറന്റ് ശ്രിംഖല തങ്ങളുടെ 200 ഓളം റെസ്റ്റോറന്റുകളില്‍ മാര്‍ച്ച്‌ 8 നു ഇങ്ങനെ സുന്ദരി ആണെന്ന് പറഞ്ഞവര്‍ക്ക് ഭക്ഷണം ഫ്രീയായി നല്‍കി. എന്നാല്‍ രസകരമായ സംഗതി എന്തെന്ന് വെച്ചാല്‍ ഈ റെസ്റ്റോറന്ടുകളില്‍ അന്ന് വന്ന ആയിരക്കണക്കിന് സ്ത്രീകളില്‍ കേവലം 500 പേര്‍ മാത്രമാണ് തങ്ങള്‍ സ്വയം സുന്ദരികള്‍ ആണെന്ന് പറഞ്ഞത്.
പിന്നീടുള്ള ദിവസങ്ങളില്‍ കമ്പനിക്ക് 35% വില്‍പ്പന കൂടിയെന്നും വാര്‍ത്തകളുണ്ട്.