Pages

ദിലീപ്-മഞ്ജുവാര്യര്‍ വിവാഹമോചന വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് മഞ്ജുവിന്റെ അച്ഛന്‍

ദിലീപും മഞ്ജുവും വേര്‍പ്പിരിയുന്നുവെന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തയാണെന്ന് മഞ്ജു വാര്യരുടെ അച്ഛന്‍ മാധവ വാര്യര്‍ . ഇരുവരുടെയും ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വിവാഹ മോചനത്തിന്റെ വക്കിലാണെന്നുള്ള വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയോടാണ് അദ്ദേഹം പ്രതികരിച്ചത്.
വിവാഹത്തിനു മുമ്പ് കിട്ടിയിരുന്നതിന്റെ ഇരട്ടി പ്രോത്സാഹനങ്ങളാണ് നൃത്ത വേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മഞ്ജുവിന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഞ്ജുവിന്റെ നൃത്ത വേദികളില്‍ ദിലീപിനെ കാണാതിരുന്നതു മുതല്‍ ഇവര്‍ തമ്മില്‍ അകല്‍ച്ചയിലാണെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
ഏറെ കാലത്തിനു ശേഷം നൃത്ത വേദിയില്‍ അരങ്ങേറ്റം കുറിക്കുകയും ഒട്ടേറെ വേദികളില്‍ നൃത്തം അവതരിപ്പിക്കുകയും ചെയ്തിട്ടും ദിലീപിന്റെ സാന്നിധ്യമില്ലാതിരുന്നത് രണ്ടു പേരും രണ്ടു വഴിയിലാണ് സഞ്ചരിക്കുന്നത് എന്ന തരത്തിലുള്ള ഊഹാപോഹങ്ങല്‍ പ്രചരിക്കുവാന്‍ ഇടയാക്കിയിരുന്നു. അതു പോലെ ആഴ്ചകള്‍ക്ക് മുന്‍പ് ദിലീപ് തുടങ്ങിയ പുട്ടുകടയുടെ ഉദ്ഘാടന വേദിയില്‍ മഞ്ജുവില്ലാതിരുന്നതും വാര്‍ത്തയായിരുന്നു.
മഞ്ജു വാര്യര്‍ക്ക് ഒരു ഡാന്‍സ് അക്കാദമി തുടങ്ങുന്നതിന് ബാങ്ക് ലോണ്‍ എടുക്കുവാനായി ജാമ്യം നില്ക്കാന്‍ ദിലീപ് വിസമ്മതിച്ചതായും മഞ്ജുവിന്റെ സ്ഥാപനത്തില്‍ പങ്കാളിയാവാന്‍ തയ്യാറല്ലെന്നു ദിലീപ് പറഞ്ഞതായും ദിലീപിന്റെ അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമത്തില്‍ വാര്‍ത്ത വന്നിരുന്നു.