ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ശിശുക്കള്‍ക്ക് സ്‌നേഹവും ഭക്ഷണവും നിഷേധിക്കുമ്പോള്‍ സംഭവിക്കുന്നതിനു തുല്യമായ മാനസിക പ്രശ്‌നങ്ങള്‍ പുരുഷന്മാര്‍ക്ക് സെക്‌സ് നിഷേധിക്കുമ്പോഴും കണ്ടു വരുന്നു എന്നാണ്.
സെക്‌സ് നിഷേധിക്കപ്പെട്ട പുരുഷന വിഷാദരോഗത്തിനടിപ്പെടുന്നു. സ്വന്തം പങ്കാളികള്‍ ലൈംഗികബന്ധം നിഷേധിക്കുമ്പോള്‍ അകാരണമായി ദേഷ്യം, തൂക്കം കൂടുക, ഉറക്കം കുറയുക, വീട്ടില് വരാന്‍ കൂട്ടാക്കാതിരിക്കുക തുടങ്ങിയുള്ള പെരുമാറ്റ വൈകല്യങ്ങള്‍ അവനില്‍ കാണാം. ”എന്നില്‍ത്തന്നെ എനിക്ക് വിശ്വാസം വരണമെങ്കില്‍ എന്റെ പെണ്ണില്‍ നിന്നും സെക്‌സ് കിട്ടണം, സെക്‌സ് ചെയ്യാന്‍ സമ്മതിച്ചില്ലെങ്കില്‍ അവള്‍ക്കെന്നോട് സ്‌നേഹമില്ല’ തുടങ്ങിയ വിചാരങ്ങള്‍ അവന്റെ മനസ്സിനെ കീഴടക്കുന്നു.
ആന്ത്രപ്പോളജി റിസേര്‍ചര്‍ ഹെലെന്‍ ഫിഷറിന്റെ അഭിപ്രായത്തില്‍ ഓക്‌സിടോസിന്‍ തുടങ്ങി തലച്ചോറില്‍ പ്രവര്‍ത്തിക്കുന്ന രാസവസ്തുക്കളുടെ അളവിനെ സെക്‌സ് ഇല്ലായ്മ സാരമായി ബാധിച്ചു പുരുഷനെ ഒരു മനോരോഗിയാക്കുന്നു.
ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ജസ്റ്റിന്‍ ലെഹ്മില്ലെര്‍ പറയുന്നു. ചില പുരുഷന്മാര്‍ക്ക് പ്രാഥമികമായുള്ള ആശയ വിനിമയ മാര്‍ഗവും, സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഉപാധിയുമാണ് സെക്‌സ്, അത് തടഞ്ഞാല്‍ അവര്‍ക്ക് ശരിക്കും വട്ടായിപ്പോകും.
സൈക്കോളജിസ്റ്റ് എസ്‌തേര്‍ പേള്‍ പറയുന്നു, ‘പുരുഷന് സെക്‌സിലൂടെയുള്ള സ്പര്‍ശനം, കൊച്ചു കുഞ്ഞിനെ എടുത്തു ഓമനിക്കുമ്പോള്‍ അതിനു ലഭിക്കുന്ന സന്തോഷത്തിനു സമമാണ്. അത് ഒരിക്കലും നിഷേധിക്കാന്‍ പാടില്ല’.