Pages

യുവതിയെ പീഡിപ്പിച്ച ബാങ്ക് മാനേജര്‍ പൊലീസ് പിടിയില്‍

യുവതിയെ ബലാത്സംഗം ചെയ്ത ബാങ്ക് മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് ബാങ്ക് മാനേജരായ നരേന്ദ്ര ഗംഗാവറാണ് പൊലീസ് പിടിയിലായത്. ഉത്തര്‍പ്രദേശിലെ ഫറൂഖാബാ‍ദിലാണ് മാനഭംഗം നടന്നത്.

ബാങ്കില്‍ ലോണിന്റെ ആവശ്യവുമായി എത്തിയ യുവതിയോട് വൈകീട്ട് തന്റെ വീട്ടീല്‍ വരാന്‍ മാനേജര്‍ ആവശ്യപ്പെട്ടു. വൈകീട്ട് വീട്ടിലെത്തിയ യുവതിയെ മാനേജര്‍ ക്രൂരമായി മാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. ഏറെ കഷ്ടപ്പെട്ട് മാനേജരുടെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട യുവതി കോത്‌വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. 
തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ പൊലീസ് ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്യുകയായിരുന്നു.