Pages

മെയ് മാസത്തില്‍ ഏറ്റവുമധികം വിറ്റ കാറുകള്‍

മെയ് മാസത്തെ വില്‍പനക്കണക്കുകള്‍ ടാറ്റടയക്കമുള്ള പല വമ്പന്മാരും കൂടുതല്‍ ജാഗ്രതയോടെയാണ് നീങ്ങുന്നത്. വില്‍പന ഏതാണ്ട് പകുതിയോളം ഇടിഞ്ഞതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഇതേ അളവിലല്ലെങ്കിലും മാരുതിയുടെയും മറ്റും നില അത്രകണ്ട് മികച്ചതല്ല. ഇത്തവണ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ ഒരു പട്ടികയാണ് ഇവിടെ നല്‍കുന്നത്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയില്‍ ആദ്യത്തെ നാല് സ്ഥാനങ്ങള്‍ എന്നത്തെയും പോലെ മാരുതി തന്നെയാണ് കൈയടക്കിയിട്ടുള്ളത്. ഒരു പ്രത്യേകതയുള്ളത്, സ്വിഫ്റ്റ് ഡിസൈര്‍ ഇപ്രാവശ്യം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനമായി മാറിയെന്നതാണ്. ആള്‍ട്ടോ രണ്ടാം സ്ഥാനത്തേക്ക് വന്നു. പിന്നാലെ വരുന്നത് സ്വിഫ്റ്റ് ഹാച്ച്ബാക്ക്, വാഗണ്‍ ആര്‍ എന്നിവയാണ്. മഹീന്ദ്രയുടെ ബൊലെറോ എസ്‍യുവിയാണ് അഞ്ചാം സ്ഥാനത്തെത്തിയിരിക്കുന്നത്. പുതുതായി വിപണിയിലെത്തിയ ഡസ്റ്റര്‍ എസ്‍യുവി സ്കോര്‍പിയോയ്ക്ക് തൊട്ടുതാഴെ 5,146 യൂണിറ്റ് വില്‍പനയുമായി പന്ത്രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. സ്കോര്‍പിയോയെ വെട്ടിനിരത്തിയ വില്‍പനയായിരുന്നു കഴിഞ്ഞ മാസം ഡസ്റ്റര്‍ നടത്തിയത്. ഇത്തവണയും വില്‍പനയില്‍ ചെറിയ വ്യത്യാസം മാത്രമേ ഇരുവാഹനങ്ങളും തമ്മിലുള്ളൂ എന്നത് ശ്രദ്ധേയമാണ്. ആദ്യത്തെ പത്തില്‍ ഒരു ടാറ്റ വാഹനം മാത്രമാണുള്ളത്. ഇന്‍ഡിക വിസ്തയാണത്. 5500 യൂണിറ്റ് വില്‍പന. പുതുതായി വിപണിയിലെത്തിയ അമേസ് കോംപാക്ട് സെഡാന്‍ഹോണ്ട അമേസ് 6,036 യൂണിറ്റ് വില്‍പനയുമായി എട്ടാം സ്ഥാനത്തുണ്ട്. താഴെ പട്ടിക കാണാം.
 1. സ്വിഫ്റ്റ് ഡിസൈർ - 17,265 2. ആള്‍ട്ടോ - 16,411. 3. സ്വിഫ്റ്റ് ഹാച്ച്ബാക്ക് - 14,353 4. വാഗണ്‍ ആർ - 12,952 5. ബൊലെറോ - 9,780 6. ഐ10 - 8,469 7. ഇയോണ്‍ - 8,406 8. അമേസ് - 6,036 9. ഐ20 - 5,701 10. ഇന്‍ഡിക വിസ്ത - 5,500 11. സ്കോർപിയോ - 5,165 12. ഡസ്റ്റർ - 5,146 13. വെർണ - 4,710 14. എർറ്റിഗ - 4,306 15. സാന്‍ട്രോ - 4,274 16. ഇന്നോവ - 4,216 17. ഒമ്നി - 4,210 18. ഫിഗോ - 3,469 19. സിറ്റി - 3,202