ചരിത്രത്തിലാദ്യമായി ഭര്‍ത്താവിന്റെ കാര്‍ ഏതെന്നു നോക്കി സ്വഭാവം മനസ്സിലാക്കുന്ന സംഗതി വരുന്നു. ബ്രിട്ടനില്‍ നടന്ന ഒരു സര്‍വ്വേയിലാണ് രസകരമായ എന്നാല്‍ ചിന്തിക്കേണ്ട ചില കാര്യങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. താരതമ്യേന വില കൂടിയ കാറുടമകള്‍ തങ്ങളുടെ പങ്കാളികളെ വഞ്ചിക്കാനുള്ള സാധ്യത കൂടുതല്‍ ആണെന്നാണ് ഈ സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നത്. ‘ഇല്ലിസിറ്റ്എന്‍കൗണ്ടേഴ്‌സ്’ എന്ന ഡേറ്റിംഗ് സൈറ്റാണ് സര്‍വെ നടത്തിയത്.
ഇങ്ങനെ നോക്കുമ്പോള്‍ ഓഡി ഉടമകളെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നാണ് ഇവരുടെ സര്‍വ്വേ ഫലത്തില്‍ ഉള്ളത്. അവര്‍ തങ്ങളുടെ ഇണകളെ വഞ്ചിച്ചു മറ്റു സ്ത്രീകളുടെ പിന്നാലെ പോകുമെന്നും പഠനത്തില്‍ ഉണ്ട്. സമ്പന്നതയുടെ ഒരു സൈഡ് ഇഫക്റ്റ് ആയിരിക്കാം അതിനു കാരണമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
ഇങ്ങനെ പ്രീമിയം ബ്രാന്‍ഡ് കാറുകളുടെ ഉടമകളില്‍ കൂടുതല്‍ പേരും പങ്കാളികളെ വഞ്ചിക്കുന്നവരാണ്. എന്നാല്‍, ഓഡി, ബിഎംഡബ്ലിയു കാറുടമകളെയാണത്രെ തരിമ്പും വിശ്വസിക്കാനാവാത്തത്. സര്‍വ്വേ നടത്തിയ ഡേറ്റിംഗ് സൈറ്റിന്റെ അഭിപ്രായത്തില്‍ കാര്‍ കണ്ടാല്‍ ഉടമയുടെ സ്വഭാവം നമുക്ക് പറയാനാകും എന്നാണ്. കഴിഞ്ഞ തവണ ഇങ്ങനെ പറ്റിക്കലില്‍ ഒന്നാം സ്ഥാനം ഉണ്ടായിരുന്നത് ബി എം ഡബ്ലിയു ഉടമകള്‍ക്കായിരുന്നു.
ഓഡിക്കും ബി എം ഡബ്ലിയുവിനും പിറകില്‍ മെര്‍സിഡസ്, വോള്‍വൊ, വോക്‌സവാഗന്‍ ഉടമകളാണ് ഉള്ളത്. എന്ന താരതമ്യേന വില കുറഞ്ഞ പ്യൂജിയട്ട്, റെനോള്‍ട്ട്, റോവര്‍, സ്‌കോഡ, ഹ്യൂണ്ടായി കാറുകളുടെ ഉടമകള്‍ പഞ്ച പാവങ്ങള്‍ ആണെന്നാണ് ഇവരുടെ സര്‍വ്വേ ഫലത്തില്‍ ഉള്ളത്.