ന്യുഡല്‍ഹി: മകളെ വാഷിങ് മെഷീനിലും മകനെ ബക്കറ്റിലെ മുക്കിക്കൊന്ന ശേഷം അമ്മ ജീവനൊടുക്കി. ഡല്‍ഹി സ്വദേശിയയാ 30കാരി സരിതയാണ് ക്രൂരകൃത്യത്തിന് ശേഷം ജീവനൊടുക്കിയത്. ആറു വയസുകാരിയായ മകളെ വാഷിംഗ്‌മെഷിനിലും പതിനൊന്ന് മാസം മാത്രം പ്രായമുള്ള മകനെ ബക്കറ്റിലെ വെള്ളത്തിലും മുക്കിയാണ് സരിത കൊല നടത്തിയത്.
ഇതിന് ശേഷം വീടിന്റെ രണ്ടാമത്തെ നിലയിലെ മുറിയില്‍ സരിത തൂങ്ങി മരിച്ചു.
ഡല്‍ഹിയിലെ മാന്‍ഡവാലിയില്‍ ബുധനാഴ്ച്ചയാണ് സംഭവം നടന്നത്. സ്ത്രീയുടെ ഭര്‍ത്താവ് ഉച്ചകഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോളാണ് സംഭവം പുറത്തു വന്നത്. ഇവരുടെ പക്കല്‍ നിന്ന് ആത്മഹത്യ കുറിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ല.
അതേസമയം ദുരൂഹതയുടെ വശം തള്ളിക്കളയുന്നില്ലെന്നും എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി. മരണം നടന്നതിന്റെ തലേ ദിവസം വൈകിട്ട് സരിതയുടെ വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.