Pages

ഫേസ്ബുക്കിലെ സിയൂസ് വൈറസ് അപകടകാരി


ഫേസ്ബുക്കില്‍ അത്യന്തം അപകടകാരിയായ സിയൂസ് ബാങ്കിങ് ട്രോജന്‍ വൈറസിനെ കണ്ടെത്തി. ഫേസ്ബുക്കിലെ ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ വൈറസ് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. പിസിയിലും ഫോണിലും പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്ന ഈ വൈറസ് ബാങ്ക് സംബന്ധമായ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്തതാണ്. 

ബാങ്ക് എക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ യൂസര്‍ നെയിമും പാസ്‌വേര്‍ഡും സിയൂസ് സ്വന്തമാക്കും. തുടര്‍ന്ന് ഓട്ടോമാറ്റിക്കായി ലോഗിന്‍ ചെയ്ത് എക്കൗണ്ടിലുള്ള പണം മുഴുവന്‍ പ്രോഗ്രാമില്‍ സെറ്റ് ചെയ്തിരിക്കുന്ന മറ്റൊരു എക്കൗണ്ടിലേക്ക് മൂവ് ചെയ്യും. വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളിലൂടെയാണ് ഈ ലിങ്ക് പരക്കുന്നത്. റഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരാണ് ഈ തട്ടിപ്പിനു പിന്നില്‍.