ഉറക്കമിളച്ചിരുന്ന് ഡിഗ്രികള്‍ക്കുമേല്‍ ഡിഗ്രികളെടുത്തിട്ടും ആഗ്രഹിയ്ക്കുന്നതുപോലെ ഒരു കരിയര്‍ കെട്ടിപ്പടിക്കാനോ ജീവിതസൗകര്യങ്ങള്‍ സ്വന്തമാക്കാനോ കഴിയാത്ത എത്രയോ പേരുണ്ട് നമുക്കിടയില്‍. എല്ലാകാലത്തും ഇത്തരക്കാരുടെ ജീവിതം ഒരു പോരാട്ടം തന്നെയായിരിക്കും. എന്നാല്‍ വിദ്യാഭ്യാസത്തില്‍ കാര്യമായ ശ്രദ്ധയൊന്നും ചെലുത്താതിരുന്നിട്ടും സ്വന്തം പ്രയത്‌നവും ബുദ്ധിയും കൊണ്ട് ഉന്നതങ്ങളിലെത്തിയവര്‍ ഏറെയാണ്. ഒരു ഡിഗ്രി പോലുമില്ലാതെ ലോകസമ്പന്നപ്പട്ടികയിലും ലോകോത്തര കലാകാരന്മാരുടെ കൂട്ടത്തിലും ഇടംപിടിച്ചിട്ടുള്ള ചിലരിതാ
അമീര്‍ ഖാന്‍
ബോളിവുഡിലെ പെര്‍ഫക്ഷനിസ്റ്റെന്നാണ് അമീര്‍ ഖാനെ ലോകം വിശേഷിപ്പിക്കുന്നത്. പന്ത്രണ്ടാം ക്ലാസില്‍ വച്ചാണ് അമീര്‍ വിദ്യാഭ്യാസം നിര്‍ത്തിയത്. അന്നേ സിനിമ തലയ്ക്കു പിടിച്ച അമീര്‍ ഇന്ന് ബോളിവുഡില്‍ ഏറ്റവും മികച്ച ചിത്രങ്ങളൊരുക്കുന്നവരില്‍ ഒരാളാണ്.
മുകേഷ് അംബാനി
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നാണ് മുകേഷ്. പിതാവ് ദീരുഭായ് അംബാനിയ്ക്ക് അസുഖം വന്നതോടെയാണ് മുകേഷ് തന്റെ പഠനം നിര്‍ത്തിയത്. ബിസിനസ് സ്‌കൂളില്‍ പഠിയ്ക്കുമ്പോഴായിരുന്നു ഇത്. കഴിവുണ്ടെങ്കില്‍ ഡിഗ്രി വെറുമൊരു കടലാസുകഷണം മാത്രമാണെന്ന് തെളിയിച്ചയാളാണ് മുകേഷ്.
മാര്‍ക്ക് സുക്കര്‍ബര്‍ഗ്
ലോകത്തൊട്ടാകെയുള്ള യുവജനങ്ങളുടെ ഹരമാണ് ഫേസ്ബുക്ക് മുതലാളി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഹാര്‍വാര്‍ഡിലെ പഠനം ഇടയ്ക്ക് നിര്‍ത്തിയാണ് സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പ്രൊജക്ടിലേയ്ക്ക് കാലെടുത്തുവച്ചത്. സ്വന്തം കഴിവുകൊണ്ട് സുക്കര്‍ബരഗ് വലിയ വിജയങ്ങള്‍ കൊയ്തു. ലോകത്തിലെ സമ്പന്നരായ 100പേരുടെ പട്ടികയില്‍ സുക്കര്‍ബര്‍ഗും ഇടം കണ്ടെത്തി.
സര്‍ റിച്ചാര്‍ഡ്
ബ്രാന്‍സണ്‍ സെല്‍ഫ് മെയ്ഡ് ബില്ല്യനയര്‍ എന്നാണ് റിച്ചാര്‍ഡ് ബ്രാന്‍സണെ വിശേഷിപ്പിക്കാറുള്ളത്. വെര്‍ജിന്‍ അറ്റ്‌ലാന്റിക് എയര്‍വേസ്, വെര്‍ജിന്‍ റെക്കോര്‍ഡ്‌സ്, വെര്‍ജിന്‍ മൊബൈല്‍ എന്നിവയുടെ ഉടമയാണ്. ഉന്നതവിദ്യാഭ്യാസം വേണ്ടെന്നുവച്ച റിച്ചാര്‍ഡ് പ്രായോഗികമായ കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.
മിക്കി ജഗ്തിയാനി
ദുബയ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലാന്റ്മാര്‍ക്ക് റീടെയ്‌ലിന്റെ ഉടമസ്ഥനായി മിക്കി ജഗ്തിനായും കോളെജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടില്ല. ബഹറിനിലേയ്ക്ക് വരുന്നതിന് മുമ്പ് ലണ്ടനില്‍ ടാക്‌സി ഡ്രൈവറായിരുന്നു ഇദ്ദേഹം. ഇന്ന് ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഫര്‍ണിച്ചര്‍ എന്നീ വിഭാഗങ്ങളിലും ബഡ്ജറ്റ് ഹോട്ടല്‍ രംഗത്തും വിപുലമായി ബിസിനസ് ശ്രേണികളുള്ള സ്ഥാപനമാണ് ലാന്റ്മാര്‍ക്ക് ഗ്രൂപ്പ്. മധ്യപൂര്‍വേഷ്യിയും തെക്കുകിഴക്കന്‍ ഏഷ്യയിലുമാണ് മിക്കിയുടെ ബിസിനസ് സാമ്രാജ്യം പരന്നുകിടക്കുന്നത്.
എല്റ്റന് ജോണ്‍
പ്രമുഖ സംഗീതജ്ഞനായ എല്‍റ്റന്‍ ജോണും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടില്ല. ചെറിയ പ്രായത്തില്‍ത്തന്നെ ലണ്ടന്‍സ് റോയല്‍ അക്കാദമി ഓഫ് മ്യൂസിക്കില്‍ പഠനം തുടങ്ങിയ എല്‍റ്റന്‍ ഇടയ്ക്കുവച്ച് പഠനം നിര്‍ത്തുകയായിരുന്നു. പഠനം പൂര്‍ത്തിയാക്കാതെ തന്നെ സംഗീതരംഗത്ത് ഉയരങ്ങൡലെത്താന്‍ എല്‍റ്റന് സാധിച്ചു.
ടോം ക്രൂസ്
പതിനാലാം വയസില്‍ വൈദികനാകാനാഗ്രഹിച്ച ടോം ക്രൂസാണ് പിന്നീട് ഹോളിവുഡിന് മാറ്റിവയ്ക്കാനാവാത്ത അതുല്യ അഭിനയപ്രതിഭയായി മാറിയത്. വൈദികനാകാന്‍ ഫ്രാന്‍സിസ്‌കന്‍ സെമിനാരി സ്‌കൂളില്‍ ചേര്‍ന്നെങ്കിലും അഭിനയമോഹം തോന്നി പഠനം നിര്‍ത്തുകയായിരുന്നു. അങ്ങനെ ജോലിതേടി ന്യൂയോര്‍ക്കിലെത്തിയതോടെ ടോം ക്രൂസിന്റെ ഭാഗ്യം തെളിയുകയായിരുന്നു.
ദീപിക പദുകോണ്‍
ബോളിവുഡില്‍ അതിവേഗത്തില്‍ മുന്‍നിരയിലെത്തിയ താരമായ ദീപികയെ വിജയതാരങ്ങളുടെ പട്ടികയിലാണ് ചലച്ചിത്രലോകം ഉള്‍പ്പെടുത്തുന്നത്. പ്രമുഖ ടെന്നിസ് താരം പ്രകാശ് പദുകോണിന്റെ മകളായ ദീപികയും സ്‌കൂള്‍ കാലത്തോടെ പഠനം നിര്‍ത്തിയതാണ്. മോഡലിങ്ങില്‍ കമ്പം കയറിയതോടെയാണ് ദീപിക പഠനം നിര്‍ത്തിയത്.

അസിം പ്രേംജി
പ്രമുഖനായ ഇന്ത്യന്‍ ബിസിനസ് മാനാണ് അസിം പ്രേംജി. പ്രമുഖ സ്ഥാപനമായ വിപ്രോയുടെ ചെയര്‍മാനായ അസിം പ്രേംജി സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പഠനം പൂര്‍ത്തിയാക്കാതെയാണ് ബിസിനസിലേയ്ക്ക് തിരിഞ്ഞത്. നാല്‍പ്പതുവര്‍ഷത്തിലേറെയായി അസിം ചെയര്‍മാന്‍ പദവിയിലുണ്ട്. ഇദ്ദേഹത്തിന്റെ വിനയവും ആതുരസേവനരംഗത്തുള്ള താല്‍പര്യവുമെല്ലാം ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. 2006ല്‍ ഇദ്ദേഹം തന്റെ വിദ്യാഭ്യാസം പുനരാരംഭിച്ചിരുന്നു.
എല്‍റ്റന്‍ ജോണ്‍
പ്രമുഖ സംഗീതജ്ഞനായ എല്‍റ്റന്‍ ജോണും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടില്ല. ചെറിയ പ്രായത്തില്‍ത്തന്നെ ലണ്ടന്‍സ് റോയല്‍ അക്കാദമി ഓഫ് മ്യൂസിക്കില്‍ പഠനം തുടങ്ങിയ എല്‍റ്റന്‍ ഇടയ്ക്കുവച്ച് പഠനം നിര്‍ത്തുകയായിരുന്നു. പഠനം പൂര്‍ത്തിയാക്കാതെ തന്നെ സംഗീതരംഗത്ത് ഉയരങ്ങൡലെത്താന്‍ എല്‍റ്റന് സാധിച്ചു.
ടോം ക്രൂസ്
പതിനാലാം വയസില്‍ വൈദികനാകാനാഗ്രഹിച്ച ടോം ക്രൂസാണ് പിന്നീട് ഹോളിവുഡിന് മാറ്റിവയ്ക്കാനാവാത്ത അതുല്യ അഭിനയപ്രതിഭയായി മാറിയത്. വൈദികനാകാന്‍ ഫ്രാന്‍സിസ്‌കന്‍ സെമിനാരി സ്‌കൂളില്‍ ചേര്‍ന്നെങ്കിലും അഭിനയമോഹം തോന്നി പഠനം നിര്‍ത്തുകയായിരുന്നു. അങ്ങനെ ജോലിതേടി ന്യൂയോര്‍ക്കിലെത്തിയതോടെ ടോം ക്രൂസിന്റെ ഭാഗ്യം തെളിയുകയായിരുന്നു.
ദീപിക പദുകോണ്‍
ബോളിവുഡില്‍ അതിവേഗത്തില്‍ മുന്‍നിരയിലെത്തിയ താരമായ ദീപികയെ വിജയതാരങ്ങളുടെ പട്ടികയിലാണ് ചലച്ചിത്രലോകം ഉള്‍പ്പെടുത്തുന്നത്. പ്രമുഖ ടെന്നിസ് താരം പ്രകാശ് പദുകോണിന്റെ മകളായ ദീപികയും സ്‌കൂള്‍ കാലത്തോടെ പഠനം നിര്‍ത്തിയതാണ്. മോഡലിങ്ങില്‍ കമ്പം കയറിയതോടെയാണ് ദീപിക പഠനം നിര്‍ത്തിയത്.
Click Here for more News