രാജ്യം ഒരു കുറ്റവാളിയെപ്പോലെ കാണുന്ന ശ്രീശാന്തിന്റെ മനസ്സിലൂടെ ഇപ്പോള്‍ എന്തൊക്കെ വിചാരങ്ങള്‍ ആവും കടന്നു പോവുക എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? കുറ്റം തെളിയിക്കപ്പെടാത്ത കാലത്തോളം അയാള്‍ ഒരു കുറ്റവാളി ആവുന്നില്ല. നമ്മുടെ സാമൂഹിക സാഹചര്യത്തില്‍ ആലോചിക്കുമ്പോള്‍ സാമാന്യജനങ്ങള്‍ എല്ലാം ചെയ്യുന്ന ഒരു കുറ്റം മാത്രമേ ചിലപ്പോള്‍ ശ്രീയും ചെയ്തിരിക്കുവാന്‍ സാധ്യതയുള്ളൂ. അല്പം കാശുണ്ടാക്കുവാന്‍ ശ്രീശാന്തും ആലോചിച്ചു പോയി.
ഈ അവസ്ഥയില്‍ അയാളുടെ മാനസികാവസ്ഥ എങ്ങിനെ ആവും എന്ന് നമുക്ക് നോക്കാം.
മാനസിക പിരിമുറുക്കം
അത്യധികമായ മാനസിക പിരിമുറക്കം ഈ അവസ്ഥയില്‍ ഉണ്ടാവാം. ഇതുവരെയുള്ള തന്റെ ജീവിതം മനസ്സിലൂടെ മിന്നി മറയുകയും അതിനെ എല്ലാം അവലോകനം ചെയ്യുന്ന ഒരവസ്ഥയിലൂടെ മനസ്സ് കടന്ന് പോവുകയും ചെയ്യാം. ഇവയെല്ലാം തന്നെ അത്യധികമായ മാനസിക പിരിമുറുക്കം നല്കാവുന്ന കാര്യങ്ങളാണ്.
ഭയാനകമായ ഏകാന്തത
ജീവിതത്തില്‍ ഏകാന്തത ഭയാനകമാവുന്ന ഒരു സ്ഥിതി വിശേഷം ഈ സാഹചര്യത്തില്‍ ഉണ്ടാവുന്നു. തന്നെ രക്ഷിക്കുവാന്‍ ആര്‍ക്കും കഴിയില്ല എന്നും, ലോകത്തില്‍ സ്വന്തം ചെയ്തികള്‍ക്ക് മറ്റാര്‍ക്കും ഉത്തരവാദിത്വം ഇല്ല എന്നും മനസ്സിലാക്കുന്ന ഒരു സാഹചര്യം. ജനത്തിലും മരണത്തിലും മനുഷ്യന്‍ ഏകാകിയാണ്. അതിന് തുല്യമായ ഒരു അവസ്ഥയിലൂടെ ആവും ശ്രീശാന്തും ഇപ്പോള്‍ കടന്നു പോവുന്നത്.
നിസ്സഹായാവസ്ഥ
തികച്ചും നിസ്സഹായമായ അവസ്ഥയിലാണ് ഇപ്പോള്‍ ശ്രീശാന്ത്. ഈ അവസ്ഥയില്‍ ആരും അയാളെ അനുകൂലിച്ച് എന്തെങ്കിലും പറയും എന്ന് നമുക്ക് പ്രതീക്ഷിക്കുവാന്‍ കഴിയില്ല. അത് പുള്ളിക്കും അറിയാം. അല്ലെങ്കില്‍ ചിലപ്പോള്‍ പുറം ലോകത്ത് എന്താണ് നടക്കുന്നതെന്ന് അയാള്‍ക്ക് ചിലപ്പോള്‍ അറിയില്ലായിരിക്കും. ആരെങ്കിലും തന്നെ രക്ഷിക്കും എന്ന് ശ്രീശാന്ത് പ്രതീക്ഷിക്കും എന്നും നമുക്കറിയില്ല. അടുപ്പമുള്ളവര്‍ പോലും അകലം ഭാവിക്കുന്ന ഒരവസ്ഥയിലൂടെ ആണ് അയാള്‍ ഇപ്പോള്‍ കടന്നു പോകുന്നത്.
വിവരിക്കാന്‍ കഴിയാത്ത ഭീതി
ഈ അവസരത്തില്‍ ഭീതി ഭരിക്കുക എന്നത് സ്വാഭാവികം. എല്ലാ മനുഷ്യരോടും ചിലപ്പോള്‍ ഭീതിയും സംശയവും തോന്നാം. ഇതുമൂലം അനുബന്ധമായ മാനസിക പ്രശ്‌നങ്ങളും ഉണ്ടാവാം.
കഴിഞ്ഞ കാര്യങ്ങളെപ്പറ്റിയുള്ള അസ്വസ്ഥത ഉളവാക്കുന്ന ഓര്‍മ്മകള്‍
വളരെ വിഷമകരമായ ഒരവസ്ഥ ആവാം ഇത്. ഇനി കാലം തിരിച്ചു വരില്ല എന്ന ബോധം ഈ ചിന്തയെ കൂടുതല്‍ കഠിനമാക്കും. ആദ്യത്തെ കുറെ ദിവസം ഒരു കാര്യത്തിലും വ്യക്തമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിഞ്ഞു എന്ന് വരില്ല.ജീവിതത്തിന്റെ തന്നെ അര്‍ത്ഥമില്ലായ്മ ഇവിടെ വെളിവായി എന്നും വരാം.
ശാരീരിക ലക്ഷണങ്ങള്‍
വിശപ്പിലായ്മ, ഉറക്കക്കുറവ് തുടങ്ങിയവ അനുഭവപ്പെടാം.
ഇതിനെല്ലാം പുറമേ പഴയത് പോലെ പ്രവര്‍ത്തിക്കുവാനും മറ്റും ശ്രീശാന്തിന് ഇപ്പോള്‍ കഴിഞ്ഞു എന്ന് വരില്ല. ഈ അവസ്ഥയില്‍ അദ്ദേഹത്തെ സഹാനുഭൂതിയോടെ നമുക്ക് കാണാന്‍ കഴിയണം. എല്ലാം കഴിഞ്ഞു പോയ കാര്യങ്ങള്‍ ആയതിനാല്‍ ഭാവിയില്‍ മാത്രമേ അവ ആര്‍ക്കും ഇനി തിരുത്തുവാന്‍ കഴിയുകയുള്ളൂ....